Monday, January 13, 2020

മിഷൻ സീറോ പ്ലാസ്റ്റിക് വേസ്റ്റ്

പ്ലാസ്റ്റിക്ക് നമ്മുടെ പ്രകൃതിയെ എത്രമാത്രം നശിപ്പിക്കുന്നു എന്നത് ഭീതിജനകമായ ഒരു വസ്തുതയാണ്, ബോധവത്കരണം തുടങ്ങേണ്ടത് കുട്ടികളിൽ നിന്നാണ് എന്ന തിരിച്ചറിവിൽ നിന്ന് പ്ലാസ്റ്റിക്ക് വിമുക്ത ക്യാമ്പസ് എന്ന ഒരു പദ്ധതിക്കും സൊസൈറ്റി തുടക്കം കുറിച്ചു.
സ്ക്കൂളുകളിൽ ബോക്സ് സ്ഥാപിച്ച് ഉപയോഗിച്ച് കഴിഞ്ഞ പ്ലാസ്റ്റിക്ക് പേനകൾ വലിച്ചെറിയാതെ ആ ബോക്സിൽ നിക്ഷേപിക്കുകയും  ബോക്സ് നിറയുബോൾ അത് അതാത് പഞ്ചായത്ത് കളിലെയോ മുനിസിപ്പാലിറ്റികളിലേയോ പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റുകൾക്ക് കൈമാറുകയും ചെയ്യുകയാണ്  ചെയ്തു വരുന്നത്

മെഡിക്കൽ ക്യാമ്പ്

സ്നേഹ സംഗമം മെഡിക്കൽ ക്യാമ്പ്

പരിമിധികൾ വളരെ വലുതാണെങ്കിലും
സേവനത്തിന്റെ എല്ലാ സാധ്യതകളിലേക്കും ആവും വിധം എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുക എന്ന ഉദ്ദേശ്യത്തോട് കൂടിയാണ് സ്നേഹസംഗമം മെഡിക്കൽ ക്യാമ്പ് നമ്മൾ തുടങ്ങി വെച്ചത്.പാവപ്പെട്ടവർക്ക് വളരെ സഹായകമാവുമെന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ സംരഭം വളരെ വിജയകരമായി തന്നെ മുന്നോട്ട് കൊണ്ട് പോവാൻ കഴിയട്ടെ എന്ന് പ്രാർഥിക്കാം, പ്രത്യാശിക്കാം.
സൗജന്യ പരിശോധന, രോഗ നിർണ്ണയം, ചികിത്സാ നിർദ്ദേശങ്ങൾ എല്ലാം ഈ മെഡിക്കൽ ക്യാമ്പിലൂടെ സാധ്യമാവുന്നു.

സ്നേഹ വിദ്യ

സ്നേഹ സംഗമം ചാരിറ്റബ്ൾ സൊസൈറ്റിയുടെ മറ്റൊരു സംരഭമാണ് സ്നേഹ വിദ്യ. ഇത് കൊണ്ട് ലക്ഷ്യമിടുന്നതെന്തെന്നാൽ വളരെയധികം പിന്നോക്കം നിൽക്കുന്ന ദരിദ്രകുടുംബങ്ങളിലെ കുട്ടികൾക്ക് സഹായമായി ബാഗ്,കുട, ചെരുപ്പ് തുടങ്ങിയ അത്യാവശ്യ സാധനങ്ങളും പഠനോപകരണങ്ങളും എത്തിച്ച് കൊടുക്കുകയും അവരിൽ കാണുന്ന കായികവും കലാപരവുമായ പ്രത്യേക കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കയും വളർത്താൻ ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്യുന്നു.

ഡ്രസ് ബാങ്ക്

DRESS BANK

എത്രയെത്ര വസ്ത്രങ്ങളാണ് ആർക്കും വേണ്ടാതെ നമ്മുടെ അലമാരകളിൽ കൂട്ടി വെച്ചിട്ടുള്ളത്?

എത്രയെത്ര ഉടുപ്പുകളാണ് അവകാശികളുണ്ടായിട്ടും ആർക്കും കൊടുക്കാതെ നാം മാറ്റി വെച്ചിട്ടുള്ളത് ?
ഒന്ന് ചിന്തിച്ചു നോക്കൂ,

നമ്മളുപയോഗിക്കാത്ത, നമ്മുടെ വീട്ടിൽ ആർക്കും വേണ്ടാത്ത.
വലിപ്പക്കുറവിന്റെ പേരിൽ മാത്രം നാം മാറ്റി വെച്ച ഒരു വസ്ത്രം.

" അതിനും ചില അവകാശികൾ ഉണ്ട്.

ഒരു കുപ്പായം കിട്ടുമ്പോൾ പോലും വിടർന്ന കണ്ണുകളോടെ,നിറഞ്ഞ പുഞ്ചിരിയോടെ തന്റെ നെഞ്ചോട് ചേർത്തുവെച്ച് നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്ന പാവങ്ങൾ.

നമുക്ക് നമ്മുടെ പഴയ വസ്ത്രങ്ങൾ വീട്ടിൽ വെറുതെ കിടക്കുന്ന പാഴ് വസ്തുക്കളാണെങ്കിൽ നമ്മളാൽ നൽകപ്പെടുന്ന അത്യാവശ്യക്കാർക്കിത് പുതുപുത്തൻ വസ്ത്രങ്ങൾ പോലെയാണ്.

അത് കൊണ്ട് വലിപ്പക്കുറവിന്റെ പേരിലോ മറ്റോ ഉപയോഗിക്കാതെ കിടക്കുന്ന തീരെ പഴകിയതല്ലാത്ത  ആവശ്യക്കാർക്ക് ഉപയോഗിക്കത്തക്കതായ വസ്ത്രങ്ങളുണ്ടെങ്കിലോ,
പുതിയത് വാങ്ങി നൽകാൻ കഴിവും താത്പര്യവും ഉള്ളവർ ഉണ്ടെങ്കിലോ, പഴയ വസ്ത്രങ്ങൾ ഡ്രൈ ക്ലീൻ ചെയ്ത് അയൺ ചെയ്ത് ഞങ്ങളുടെ സ്നേഹ സംഗമം ചാരിറ്റബിൾ സൊസൈറ്റിയുടെ ഡ്രസ് ബാങ്കിലേക്ക് കൊറിയർ ആയോ നേരിട്ടോ എത്തിച്ചു തരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

നിങ്ങളാൽ നൽകപ്പെടുന്ന ഈ ധർമ്മം തീർച്ചയായും അർഹമായ കൈകളിൽ എത്തിച്ച് കൊടുക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

വസ്ത്രങ്ങൾ അയച്ച് തരേണ്ട അഡ്രസ്:

SNEHA SANGAMAM CHARITABLE SOCIETY
Maniyarankudy P.o
idukki pin: 685602
9526559990
8086869401

കൂടുതൽ വിവരങ്ങൾക്ക് സ്നേഹ സംഗമം ഡ്രസ് ബാങ്ക് കോഡിനേറ്റേഴ്സുമായി ബന്ധപ്പെടുക
Contacts:
09526559990
08086869401
09497624241

NB :ഇത് ഒരിക്കലും നമ്മുടെ വീട്ടിലെ പഴയ വസ്ത്രങ്ങൾ ഒഴിവാക്കാനുള്ള ഒരു ശ്രമമായി ആരും കാണരുത് .ഉപയോഗ യോഗ്യമായ വസ്ത്രങ്ങൾ മാത്രം നേരിട്ട് അർഹരിലേക്ക് എത്തിക്കാൻ പറ്റുന്ന രീതിയിൽ വൃത്തിയാക്കി അയൺ ചെയ്ത് അയക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു:

നിങ്ങളുടെ അറിവിൽ ഉളള ആളുകളിലേക്ക്‌ ഈ സന്ദേശം എത്തിക്കുക ..

അത് വഴി ഒരു  വീട്ടിലെ ഒരു സുഹൃർത്തു കൂടി വസ്ത്രം ധരിച്ചേക്കാം .

ചികിത്സാ സഹായം

സ്നേഹസ്പർശം.

സ്നേഹ സംഗമം ചാരിറ്റബ്ൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങളിൽ ആശ്വാസം പ്രതീക്ഷിക്കുന്ന  അശരണരും ആലംബഹീനരുമായ ഒരുപാട് മനുഷ്യ ജൻമങ്ങളുണ്ട്. അസുഖബാധിതരുടെ സ്വന്തക്കാരുടെ  മാത്രം ഉത്തരവാദിത്തമല്ല അവരുടെ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തൽ,   ആരോഗ്യമുള്ള എല്ലാവരുടെയും  ബാധ്യത കൂടിയാണ്. .കിടപ്പ് രോഗികൾ, മാരക രോഗങ്ങൾ കൊണ്ട് ദുരിതമനുഭവിക്കുന്നവർ, കയറിക്കിടക്കാൻ ഇടമില്ലാതെ പീടികത്തിണ്ണകളിലും മറ്റും അഭയം തേടുന്നവർ, വൃദ്ധസദനത്തിലെ അന്തേവാസികൾ,ഇവർക്കൊക്കെ ആവുംവിധം ആശ്വാസമാവുക എന്നതാണ് സൊസൈറ്റിയുടെ മറ്റൊരു ലക്ഷ്യം.

സ്നേഹ സദ്യ

വിഷക്കുന്നവനെ വിഷപ്പിന്റെ വിലയറിയു.വിഷപ്പിന്റെ കാഠിന്യം അറിഞ്ഞവർ തീർച്ചയായും പറയും ജീവിതത്തിന്റെ ഏറ്റവും വലിയ ദുഃഖം വിഷപ്പ് ആണെന്ന്. വിഷപ്പിന്റെ കൈപ്പുനീർ രുചിക്കുന്ന എത്രയോ പേരുണ്ട് നമുക്കിടയിൽ.ദാരിദ്ര്യത്തിന്റെ ദുരിതക്കയത്തിൽ മുങ്ങിപ്പൊങ്ങുന്ന
ഒരുപാടു പേർ. ഒരു പക്ഷെ നമുക്ക് തിരിച്ചറിയാൻ പോലും പറ്റാതെ, നമ്മുടെയൊക്കെ സങ്കൽപത്തിനുമപ്പുറം അതിഭീകരമായി ദാരിദ്ര്യം ജീവിതം  ദുഃസ്സഹമാക്കിയവർ. നമ്മളാൽ കുറച്ച് പേരുടെയെങ്കിലും വയറ് നിറക്കാൻ കഴിഞ്ഞാൽ അവരുടെ ചിരിയിൽ നമ്മുടെ ഹൃദയം നിറയും തീർച്ച.നമ്മളിൽ അധികം പേരും നിർബന്ധിത വ്രതങ്ങൾ കൊണ്ടൊക്കെയല്ലാതെ ശരിക്കും വിഷപ്പിന്റെ കാഠിന്യമറിഞ്ഞർ ചുരുക്കം പേർ മാത്രമായിരിക്കും. അറിഞ്ഞവർക്ക് ഒരു വിശദീകരണത്തിന്റെ ആവശ്യമില്ല തന്നെ. സ്നേഹ സംഗമം ചാരിറ്റബ്ൾ സൊസൈറ്റി ചെയ്തു പോരുന്ന പ്രവർത്തനങ്ങളിൽ ഒന്നാണ് "സ്നേഹസദ്യ". ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത് പാവപ്പെട്ടവർക്ക് ഇടക്ക് വിരുന്നൊരുക്കുകയും  വിഷപ്പും രോഗവും മൂലംഅവശത അനുഭവിക്കുന്നവരിലേക്ക്  കഴിയുന്നത്രയും ഭക്ഷണപ്പൊതികൾ എത്തിച്ച് കൊടുക്കുകയുമാണ്. ഒരു ലാഭേഛയുമില്ലാതെ ഇതിനെല്ലാംകർമമ നിരതരായ സേവകർ. തയ്യാറായി നിൽക്കുന്നു എന്നത് ഈ കൂട്ടായ്മയുടെ ഭാഗ്യവും ദൈവാനുഗ്രഹവും തന്നെ.  അവർ ചിരിക്കുമ്പോൾ തീർച്ചയായും നമ്മുടെ ഉള്ളിലും ആ ചിരി ഓളമടിപ്പിക്കാതിരിക്കയില്ല

സ്നേഹ സംഗമം ചാരിറ്റബിൾ സൊസൈറ്റി

നമ്മുടെ പ്രവർത്തനങ്ങളിൽ ചിലത്.

സ്നേഹ സദ്യ.........
സ്നേഹ സ്‌പർശം......
ഡ്രസ് ബാങ്ക്.......
സ്നേഹവിദ്യ.......
സ്നേഹ സംഗമം മെഡിക്കൽ ക്യാമ്പ്.......
മിഷൻ സീറോ പ്ലാസ്റ്റിക്ക് വേസ്റ്റ്......
രക്ത ദാനം.......

സ്നേഹ സംഗമം ചാരിറ്റബിൾ സൊസൈറ്റി
***********************
സോഷ്യൽ മീഡിയകൾ ഇന്ന് നമ്മുടെ ജീവിതത്തിൽ ഒരു അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ഏതൊന്നിനും രണ്ട് വശങ്ങൾ  (ഗുണവും ദോശവും) ഉള്ളത് പോലെ ഇവിടെയും തഥൈവ. മനുഷ്യന്റെ കൈകടത്തലുകൾ ഉള്ളിടത്തെല്ലാം അവൻ നാശവും വിതക്കുമെന്നിരിക്കെ ഉപകാരപ്രദം എന്നതിനേക്കാൾ ദുരുപയോഗം ചെയ്യപ്പെടുന്നതായിട്ടാണ് കാണപ്പെടുന്നത്. അവിടെയാണ് സ്നേഹ സംഗമം ഗ്രൂപ്പ് വ്യത്യസ്ഥമായി ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും. പലരും അവരവരുടെ  സമയം അനാവശ്യ കാര്യങ്ങൾക്ക് പിറകെ പോയി പല മാനസിക വൈകല്യങ്ങൾക്കും വിധേയമായി ഹൃദയം വികൃതമാക്കി താത്കാലിക സുഖത്തിലും ആനന്ദത്തിലും മുഴുകുമ്പോൾ,ഞങ്ങൾ തിരയുന്നതും തേടുന്നതും മനുഷ്യന്റെ അവസ്ഥകളും മനുഷ്യത്വവുമാണ്. ഇവിടെ നിങ്ങളുടെയെല്ലാം സഹായ സഹകരണത്തോടെ ഒരു പാടു സേവനങ്ങൾ ചെയ്യാനാവും നമുക്ക്. നൻമ മാത്രം ഉദ്ദേശിച്ചുള്ള ഈ കൂട്ടായ്മയിൽ ഞങ്ങളോടൊപ്പം പങ്കാളികളാവുക. സോഷ്യൽ മീഡിയ കൊണ്ടു നമുക്കുണ്ടായ നേട്ടങ്ങൾ കുറിച്ചിടാം. വിലപ്പെട്ട സമയമത്രയും ചാറ്റിംഗും ചീറ്റിംഗുമായി കളഞ്ഞ് സ്വയം പുഛം തോന്നുന്ന അവസ്ഥകൾ ഒഴിവാക്കുകയും ചിലരുടെയെങ്കിലും ചുണ്ടിൽ വിരിയുന്ന പുഞ്ചിരിക്ക് കാരണക്കാരാവുകയും ചെയ്യാം. ആസ്വദിക്കാൻ അറിയുമെങ്കിൽ ഏറ്റവും നല്ല ഒരു ലഹരിയാണ് സേവനം. സേവിക്കുന്നവർക്ക് സംതൃപ്തിയും സേവിക്കപ്പെടുന്നവർക്ക് ആശ്വാസവും നൽകാൻ കഴിയുന്ന ഗുണകരമായ ഒരു ലഹരി.